2027 മുതല്‍ നിലവില്‍ വരുന്ന പ്രധാന മാറ്റങ്ങള്‍ താഴെ പറയുന്നവയാണ്:
ബ്ളിങ്കര്‍ നിര്‍ബന്ധം: 2027 മുതല്‍ നിര്‍മ്മിക്കുന്ന പുതിയ ഇ~സ്കൂട്ടറുകളില്‍ ഇന്‍ഡിക്കേറ്ററുകള്‍ (ബ്ളിങ്കര്‍) നിര്‍ബന്ധമാക്കിയിട്ടുണ്ട്. തിരിവുകളില്‍ കൈകള്‍ വിടാതെ സുരക്ഷിതമായി യാത്ര ചെയ്യാന്‍ ഇത് സഹായിക്കും. നിലവിലുള്ള മോഡലുകള്‍ മാറ്റേണ്ടതില്ല.
കൂടുതല്‍ പിഴകള്‍: കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധം നടപ്പാതകളിലൂടെയുള്ള യാത്രയ്ക്കുള്ള പിഴ 15 യൂറോയില്‍ നിന്ന് 25 യൂറോയായി ഉയര്‍ത്തി. അതുപോലെ ഒരേ സ്കൂട്ടറില്‍ രണ്ടുപേര്‍ യാത്ര ചെയ്താല്‍ 25 യൂറോ പിഴ ഈടാക്കും.
നഗരങ്ങള്‍ക്ക് കൂടുതല്‍ അധികാരം: റെന്റല്‍ ഇ~സ്കൂട്ടറുകള് തോന്നിയടത്ത് പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കാന്‍ നഗരങ്ങള്‍ക്ക് പ്രത്യേക പാര്‍ക്കിംഗ് സോണുകള്‍ നിര്‍മ്മിക്കാന്‍ അധികാരം നല്‍കും. കൂടാതെ അപകടങ്ങളില്‍ കര്‍ശനമായ ലൈബിലിറ്റി നിയമങ്ങളും ബാധകമാകും.

Comments: